ഞാനുമെന്റെ ഭവനവുമോ ഞങ്ങൾ യഹോവയെ സേവിക്കും
നന്മ ചെയ്തു ജീവിക്കും വൻ നന്മകൾ ഘോഷിക്കും

1 ഭാരങ്ങൾ നേരിടും നേരത്തിൽ ഒന്നായ് വന്നിടും നിൻസവിധേ
ഭാരങ്ങളെല്ലാമകന്നു പാലിക്കുമന്ത്യത്തോളം

2 കാർമേഘക്കാറുകളേറിടിലും കാണാതെൻ ചാരത്തെത്തുന്നു
എൻഭവനത്തിലെന്നേശു പാർത്തിടും നല്ല നാഥനായ്

3 എന്റെ വീട്ടിലെന്നേശുവുണ്ട് ജയത്തിൻ ഉല്ലാസഘോഷമുണ്ട്
ഹല്ലേലുയ്യാ ഗീതം പാടി വാഴ്ത്തിടും എന്നെന്നേക്കുമായ്

4 വിശ്വാസവീരരായ്ത്തീരുന്ന വീരസാക്ഷികളേറിടുവാൻ
എൻ ഭവനത്തിലെൻ സാക്ഷ്യം പാലിക്കും നന്നായ് എന്നുമേ

www.christsquare.com