ഒന്നു ചേർന്നു പോയിടാം സൺഡേ സ്കൂളിൽ പോയിടാം
ക്രിസ്തുവിൻ വചനങ്ങൾ ഭംഗിയായ് പഠിച്ചിടാം

സത്യവേദപുസ്തകം രക്ഷകൻ മൊഴികളെ
സത്യമായ് പഠിച്ചിടാം മോദമോടെ പാടിടാം

പാപമാകെ നീക്കിടും ശോകമാകെ പോക്കിടും
മോദമായ് വിളിച്ചിടും യേശുവേ ഗമിച്ചിടാം

കൈപിടിച്ചു നടത്തിടും വഴിതെറ്റാതാക്കിടും
നിത്യജീവൻ നൽകിടും യേശുവേ പിന്തുടരാം

ചെറിയവരും വലിയവരും ഒരുമിച്ച് പാടിടാം
യേശുവിൻ സ്നേഹകഥ ലോകമെങ്ങും ചൊല്ലിടാം

www.christsquare.com