ഒന്നു വിളിച്ചാല്‍ ഓടിയെന്‍റെ അരികിലെത്തും
ഒന്നു സ്തുതിച്ചാല്‍ അവന്‍ എന്‍റെ മനം തുറക്കും
ഒന്നു കരഞ്ഞാല്‍ ഓമനിച്ചെന്‍ മിഴി തുടയ്ക്കും
ഓ എത്ര നല്ല സ്നേഹമെന്‍റെ ഈശോ
ഒന്നു തളര്‍ന്നാല്‍ അവന്‍ എന്‍റെ കരം പിടിക്കും
പിന്നെ കരുണാമയനായി താങ്ങി നടത്തും
ശാന്തി പകരും എന്‍റെ മുറിവുണക്കും
എത്ര നല്ല സ്നേഹം എന്‍റെ ഈശോ
ഓ എത്ര നല്ല സ്നേഹം എന്‍റെ ഈശോ
തന്നെ അനുഗമിക്കാന്‍ അവന്‍ എന്നെ വിളിക്കും
തിരു വചനം പകര്‍ന്നെന്‍റെ വഴി തെളിക്കും
ശക്തി പകരും എന്നെ അനുഗ്രഹിക്കും
എത്ര നല്ല സ്നേഹം എന്‍റെ ഈശോ
ഓ എത്ര നല്ല സ്നേഹം എന്‍റെ ഈശോ