ഒരിക്കല്‍ യേശുനാഥന്‍ ഗലീലി കടല്‍ത്തീരയില്‍
തോണിയേറി വലവീശിപ്പോണോരെ കണ്ടേ
അവരോടന്നു ചൊല്ലി സ്നേഹമോടെ ദൈവദൂതുകള്‍

അലകടലില്‍ അലയും മുക്കുവരേ
ഒരുമയോടെ വരുവിന്‍ കര കയറാം

വലകള്‍ മാറിമാറി അലകടലില്‍ വീശിനോക്കി
വെറുതേ തോണിയുമായ് അവരുഴറുമ്പോള്‍
ചെറുമീന്‍ പോലുമില്ലാതവര്‍ അലഞ്ഞപ്പോള്‍

വരുവിന്‍ വലയെറിയിന്‍
നിറയും വല വലിക്കിന്‍
മനസ്സിന്റെ അമരത്തെ ഗുരുവരുളുന്നു
മാനവരെ നേടുന്നോരായിരിക്കുക
ഇവിടെ മാനവര്‍ക്കു മോക്ഷദീപമാവുക നിങ്ങള്‍

അലകള്‍ ചീറിവരും ആ കടലില്‍ ശിഷ്യഗണം
ഉലയും തോണി തുഴഞ്ഞിടറി നീങ്ങുമ്പോള്‍
തിരയില്‍ തോണിയുലഞ്ഞവര്‍ അലഞ്ഞപ്പോള്‍

അരുതേ ഭയമരുതേ
ഇരുളില്‍ ഗുരുവരുളി
ജലരാശി ഗുരുവിന്റെ നടവഴിയായി
വിശ്വാസം ഉടയാത്തോനായിരിക്കുക
ഇനിയും പത്രോസേ ദൈവവാക്യം ഓര്‍ക്കുകയെന്നും

www.christsquare.com