ഒരു നിമിഷവും മനമേ
ഒരു നിമിഷവും മനമേ അകലെ
ഇരിക്കരുതേ നീയേ
അരുമ രക്ഷകന്‍ തിരുവടി തുടര്‍ ന്നീടുക
നിരന്തരമേ ശുഭമേ
ഉഷസ്സതിന്‍ ചിറകുകളാല്‍ പറന്നു
ഉന്നത സമക്ഷമതില്‍
വസിക്ക നീ രാപ്പകല്‍ നോക്കുക തിരുപ്പ് ആദം
മംഗല മാര്‍ഗ്ഗമിതേ
ആശയ്ക്കു യോഗ്യ പരന്‍ തിരുമുന്‍
അടുത്തവര്‍ക്കനുഗ്രഹമേ
യാചന സമസ്തവും സാധിക്കും അടുത്താല്‍
യാതൊന്നും വ്യസനമില്ലേ
കരുണയും തിരുബലവും യേശുവിന്‍
കരളലി വൈശ്വര്യവും
തരും നിനക്ക അതിശയ ദാനമെന്നറിക നീ
സംശയിച്ചീടാതെ
അടുത്തവര്‍ക്കടുത്തവന്‍ താന്‍ ആനന്ദം
അഖിലവും തരും പരന്‍ താന്‍
മടിക്കരുതേ മയങ്ങീടരുതേ ശുഭ
മംഗല കാരണമേ