ഒരു നിമിഷം മാത്രം നീ ചിന്തിക്കു സോദരാ ഒടുവിൽ നീ എത്തുന്നത് എവിടെയെന്നു് ഒരു നാമം മാത്രംനിൻ ഹ്യദയത്തിൽ സൂക്ഷിക്ക ഒടുവിൽ നീ എത്തുമ്പോൾ ചേർത്തിടുവാൻ
ഇത്രമാം ക്യപയെ എത്രനാൾ തള്ളി നീ അത്രനാളും ക്രിസ്തുവിൻ ശത്രുവല്ലേ ഒരു നാളീ നശ്വരലോകം വിട്ടു പിരിഞ്ഞൊടുവിൽ തിരു മുമ്പിൽ നിൽക്കുംജീവൻ കണക്കു തീർക്കാൻ
തിരുജീവൻ തന്നു നിന്നെ സ്നേഹിച്ച നാഥനെ തിരസ്ക്കരിച്ചിഷ്ടം പോൽനീ ജീവിച്ചില്ലേ രക്ഷകനെ കർത്താവായിനിൻ ഹ്യദയത്തിൽ സ്വീകരിക്ക മരിച്ചുയിർത്തേശു തന്നിൽ ചേർത്തിടുവാൻ