ഒരുവഴി അടഞ്ഞാൽ പുതു വഴി തുറക്കും
യേശുവിൻ പൈതലിനു
ക്ഷാമം തീരുവോളം മാവ് കുറയുകില്ല
എണ്ണയും തീരുകില്ല

1 ഒരു വിടുതലിനായ് കുളക്കര അതിൽ ഞാൻ
നിലവിളി ഉയർത്തിയപ്പോൾ
മനസ്സലിഞ്ഞു കർത്തൻ അരുകിൽ എത്തി
വിടുതൽ എനിക്കുനല്കി

2 ഭൂമി കുലുങ്ങിടുമ്പോൾ മല ഇളകിടുമ്പോൾ
യേശുവിൻ പൈതലിനു
ഭയം ലേശമില്ല ഭാരം ഒട്ടുമില്ലാ
പ്രത്യാശ അതേറിടുന്നേ

3 ദുഷ്ടർ അടുത്തിടുമ്പോൾ കഷ്ടം നേരിടുമ്പോൾ
യേശുവിൻ പൈതലിനു
സന്തോഷമായി നിത്യം ആനന്ദമായി
ആത്മനാഥനെ സ്തുതിച്ചീടുമെ

4 ഒരു വഴിഅരുകിൽ പൊടിപിടിച്ചമർന്നു
കിടന്നൊരു കാൽപാത്രമാം
എന്നിൽ ശ്രേഷ്ടമായ വീഞ്ഞ് പകർന്നീടുവാൻ
യേശു എന്നെയും കണ്ടുവല്ലോ

5 വഴി അറിയാതെ ഞാൻ വാടിതളർന്നു അലഞ്ഞു
എന്നെ കരുതിയ യേശുവിനായ്
എന്റെ മരണം വരെ ഇനിമറക്കുകില്ലാ
മാനിക്കും സേവിച്ചിടും

6 ലോകർ വെറുത്തിടിലും എന്നെ ചെറുത്തിടിലും
എന്റെ യേശുവിനായ് ജീവിക്കും
യേശു വീണ്ടും വരും എന്നെ ചേർത്തിടുവാൻ
സ്വർഗ്ഗ നാട്ടിൽ ഞാൻ വിശ്രമിക്കും

www.christsquare.com