ആ ആ ആ
ഓസ്തി രൂപനാം ഈശോയേ
കുർബാനയായ് തീർന്നവനേ
ഹൃദയമാം അൾത്താരയിൽ
വാസമാകാൻ അപ്പമായ്
നാവിൻ തുമ്പിൽ വന്നിടും ഉള്ളിലലിയും
കാരുണ്യമേ സ്നേഹമേ
ഇടറുമെൻ വീഥിയിൽ കാവലേകി
ഇടറിടാതെ നയിച്ചിടാൻ
തെളിയുന്ന ദീപികയേ
ആർദ്രമാം സ്നേഹമായ്
അഴലെല്ലാം നീക്കിടാൻ
മന്നയായ് എന്നിൽ നീ വാണീടണേ
ആത്മാവിനാനന്ദമായീശൊ നിറയേണമേ
അകലെയായ് നീങ്ങുമെൻ ജീവിതത്തെ
അരികിലായ് ചേർത്തിടാൻ
അണയുന്ന കാരുണ്യമേ
കരുതലിൻ അപ്പമായ്
ആത്മാവിൻ ഭോജ്യമായ്
ഓസ്തിയായ് ഹൃത്തിൽ നീ വാണീടണേ
ജീവനാധാരമായെന്നിൽ നിറയേണമേ