പാദം കഴുകി എന്നെ മുത്തിയിട്ടും
നെഞ്ചോടണച്ചത്താഴമൂട്ടിയിട്ടും
നിന്നെ മറന്നു പോയ് ഞാൻ നാഥാ
നിൻ സ്നേഹം വെടിഞ്ഞു പോയീ
നിന്നെ മറന്നു പോയ് ഞാൻ നാഥാ
നിൻ സ്നേഹം വെടിഞ്ഞു പോയീ
ലോകസുഖങ്ങളാം മുപ്പതു വെള്ളിയെൻ
മനസ്സും കവർന്നുവല്ലോ
മനസ്സും കവർന്നുവല്ലോ
പാദം കഴുകി എന്നെ മുത്തിയിട്ടും
നെഞ്ചോടണച്ചത്താഴമൂട്ടിയിട്ടും

അത്താഴ നേരവും സ്നേഹാർദ്രനായി നീ
എന്റെ പാദവും കഴുകിയല്ലോ
ആരാരും കാണാതെ ആത്മാവിൽ പൂജിച്ച
അരുതായ്മയൊക്കെയും അറിഞ്ഞുവല്ലോ
എങ്കിലും പരിഭവം കാട്ടാതെ എൻ നാഥൻ
അപ്പം മുറിച്ചെന്റെ നേർക്കു നീട്ടീ
എങ്കിലും പരിഭവം കാട്ടാതെ എൻ നാഥൻ
അപ്പം മുറിച്ചെന്റെ നേർക്കു നീട്ടീ

പാദം കഴുകി എന്നെ മുത്തിയിട്ടും
നെഞ്ചോടണച്ചത്താഴമൂട്ടിയിട്ടും

ആബാ പിതാവിന്റെ ആരോമലാമങ്ങ്
ചോര ചിന്തിയാ ഗദ്സമനിൽ
ഈ കാസ എന്നെയും കടന്നങ്ങു പോകട്ടേ
എന്നു സാദരം പ്രാർത്ഥിച്ചവൻ
എങ്കിലും താതന്റെ തിരുഹിതം തേടുമ്പോൾ
തീ കാഞ്ഞു ഞാനങ്ങേ മറന്നുപോയീ
എങ്കിലും താതന്റെ തിരുഹിതം തേടുമ്പോൾ
തീ കാഞ്ഞു ഞാനങ്ങേ മറന്നുപോയീ

പാദം കഴുകി എന്നെ മുത്തിയിട്ടും
നെഞ്ചോടണച്ചത്താഴമൂട്ടിയിട്ടും
നിന്നെ മറന്നു പോയ് ഞാൻ നാഥാ
നിൻ സ്നേഹം വെടിഞ്ഞു പോയീ
ലോകസുഖങ്ങളാം മുപ്പതു വെള്ളിയെൻ
മനസ്സും കവർന്നുവല്ലോ
മനസ്സും കവർന്നുവല്ലോ
പാദം കഴുകി എന്നെ മുത്തിയിട്ടും
നെഞ്ചോടണച്ചത്താഴമൂട്ടിയിട്ടും
നിന്നെ മറന്നു പോയ് ഞാൻ നാഥാ
നിൻ സ്നേഹം വെടിഞ്ഞു പോയീ

www.christsquare.com