പാടുവിൻ സഹജരെ കൂടുവിൻ കുതുകരായ്
തേടുവിൻ പുതിയ സംഗീതങ്ങളെ

പാടുവിൻ പൊൻ വീണകൾ എടുക്കി
സംഗീതങ്ങൾ തുടങ്ങീടുവിൻ
പാരിലില്ലിതുപോലൊരു രക്ഷകൻ
പാപികൾക്കാശ്രയമായ്

ദേശം ദേശമായ് തേജസ്സിൻ സുവിശേഷം
കാഹളം മുഴക്കിടുവിൻ
യേശുരാജൻ ജയിക്കട്ടെ യെരിഹോ
മതിലുകൾ വീണിടട്ടെ

ഓമനപ്പുതുപുലരിയിൽ നാമിനി
ചേരും തൻ സന്നിധിയിൽ
കോമാളമാം തിരുമുഖകാന്തിയിൽ
തീരും സന്താപമെല്ലാം

ഈ ദൈവം ഇന്നും എന്നും
നമ്മുടെ ദൈവമല്ലോ
ജീവകാലം മുഴുവനും അവൻ നമ്മെ
നൽവഴിയിൽ നടത്തും

www.christsquare.com