പാപത്തിൻ വൻ വിഷത്തെയൊഴിപ്പാൻ
സാത്താൻ തന്നുടെ ബലമഴിപ്പാൻ
രക്ഷകൻ ഇക്ഷിതിയിൽ വന്നു
യേശുവിന്നു മഹത്വം
യേശുവിന്നു മഹത്വം
യേശുവിന്നു മഹത്വം
കുരിശിലവൻ മരിച്ചെൻപേർക്കായ്
യേശുവിന്നു മഹത്വം
ആശയറ്റെൻ സ്ഥിതി താനറിഞ്ഞു
ഈശ കോപാഗ്നിയിൽ വീണെരിഞ്ഞു
വിശുദ്ധ നിണം വിയർപ്പായ് തിരിഞ്ഞു
യേശുവിന്നു മഹത്വം
ക്രൂശിൽ കൈകാൽകളെ താൻ വിരിച്ചു
ക്രൂരൻമാർ ആണികൊണ്ടതിൽതറച്ചു
കൊടിയ വേദനയെനിക്കായ് സഹിച്ചു
യേശുവിന്നു മഹത്വം
ചൊരിഞ്ഞു തൻ രുധിരം എൻയാഗമായി
നുറുങ്ങിയെൻ പാപത്താലേശുവിൻ മെയ്
തകർന്നു തൻ ഹ്യദയം എൻപേർക്കായ്
യേശുവിന്നു മഹത്വം