പാപത്തിൻ വൻ വിഷത്തെയൊഴിപ്പാൻ
സാത്താൻ തന്നുടെ ബലമഴിപ്പാൻ
രക്ഷകൻ ഇക്ഷിതിയിൽ വന്നു
യേശുവിന്നു മഹത്വം

യേശുവിന്നു മഹത്വം മഹത്വം
യേശുവിന്നു മഹത്വം
കുരിശിലവൻ മരിച്ചെൻപേർക്കായ്
യേശുവിന്നു മഹത്വം

ആശയറ്റെൻ സ്ഥിതി താനറിഞ്ഞു
ഈശ കോപാഗ്നിയിൽ വീണെരിഞ്ഞു
വിശുദ്ധ നിണം വിയർപ്പായ് തിരിഞ്ഞു
യേശുവിന്നു മഹത്വം

തൻ മുഖപങ്കജമതിലടിച്ചു
തലയിൽ മുൾമുടിവച്ചാഞ്ഞടിച്ചു
മുതുകിനെ ഉഴുതതുപോൽ പൊടിച്ചു
യേശുവിന്നു മഹത്വം

ക്രൂശിൽ കൈകാൽകളെ താൻ വിരിച്ചു
ക്രൂരന്മാർ ആണികൊണ്ടതിൽതറച്ചു
കൊടിയ വേദനയെനിക്കായ് സഹിച്ചു
യേശുവിന്നു മഹത്വം

ചൊരിഞ്ഞു തൻ രുധിരം എൻയാഗമായി
നുറുങ്ങിയെൻ പാപത്താൽ യേശുവിൻ മെയ്
തകർന്നു തൻ ഹൃദയം എൻപേർക്കായ്
യേശുവിന്നു മഹത്വം

ഉയിർത്തെഴുന്നേറ്റവൻ ജയവീരൻ
മരണത്തെ ജയിച്ച മഹാരാജൻ
എന്നേക്കും ജീവൻ നൽകുന്നവൻ
യേശുവിന്നു മഹത്വം

www.christsquare.com