പരമ ദയാലോ പാദം വന്ദനമേ
പാലയ ദേവാ പാദം വന്ദനമേ
പരമ ദയാലോ പാദം വന്ദനമേ
പാലയ ദേവാ പാദം വന്ദനമേ
പാദാരവിന്ദമേ പരനേഗതിയേ
പാദാരവിന്ദമേ പരനേഗതിയേ
പാലയമാം പരമേശ കുമാരാ
പാലയമാം പരമേശ കുമാരാ
പരമ ദയാലോ പാദം വന്ദനമേ
പാലയ ദേവാ പാദം വന്ദനമേ
ലോകരക്ഷാകരാ ശോകനിവാരണാ
ആകുലമാകവേ പോക്കും സര്‍വ്വേശാ
ലോകരക്ഷാകരാ ശോകനിവാരണാ
ആകുലമാകവേ പോക്കും സര്‍വ്വേശാ
ആധാരമറ്റവര്‍ക്കാലംബനമേ
ആനന്ദദായകനെ മനുവേലാ
പരമ ദയാലോ പാദം വന്ദനമേ
പാലയ ദേവാ പാദം വന്ദനമേ
നീതിയിന്‍ സൂര്യനേ കരുണാകരനേ
നീതിയിന്‍ സൂര്യനേ കരുണാകരനേ
ആദിയനാദിയെന്‍ താതനും നീയേ
ആദിയനാദിയെന്‍ താതനും നീയേ
താതസുതാത്മനേ പരികീര്‍ത്തനമേ
താതസുതാത്മനേ പരികീര്‍ത്തനമേ
പാദമതില്‍ പണിയുന്നഹം
പാദമതില്‍ പണിയുന്നഹം
പരമ ദയാലോ പാദം വന്ദനമേ
പാലയ ദേവാ പാദം വന്ദനമേ