പരനേ നിൻ തിരു മുമ്പിൽ വരുന്നോരീ സമയേ
ശരിയായ്‌ പ്രാർത്ഥന ചെയ്‌വാൻ കൃപയെ തന്നരുൾക

ഉരുകി ഇന്നടിയാർ നിന്നോടു യോജിച്ചീടുവാൻ
തരിക നിന്നാത്മാവേ പുതുമാരി പോലെ

ഞരങ്ങി ഞങ്ങളിൽ പേർക്കാ യിരന്നീടുന്നവനേ
വരികിന്നീ അടിയാരിൽ ചൊരിക നിൻ വരങ്ങൾ

അനുഗ്രഹ മുറിയിൽ പൂട്ടുകൾ താനേ തുറപ്പാൻ
മനസ്സിന്നേശുവിനോടു ലയിപ്പാനായ്‌ അരുൾക

ഉണർത്തിക്കും വരമെല്ലാം ക്ഷണം തന്നീടണമേ
തുണ നീയെന്നിയെ വേറി ല്ലറിഞ്ഞു നൽകണമേ

പരമാനന്ദ മോദം വന്നകമെ തിങ്ങണമേ
പരനാം നിന്നോടാനന്ദിച്ചീടുവാൻ നൽകണമേ

www.christsquare.com