പരനെ നിന്നെ കാണ്മാൻ എനിക്ക്
അധികം കൊതിയുണ്ടേ
പരനെ നിൻ മുഖം പരനെ നിൻ മുഖം
കണ്ടു കൊതി തീരാൻ ഉണ്ടെനിക്കാശ
പരനെ നിന്‍റെ വരവ് ഏതു
സമയം അറിയുന്നില്ല
എന്നു വരും നീ എപ്പോൾ വരും നീ
അറിയാത്തതിനാൽ കാത്തീടുന്നേ ഞാൻ
ശുദ്ധർ ശുദ്ധരെല്ലാം ഗീതം
പാടും തന്‍റെ വരവിൽ
ആർത്തും ഘോഷിച്ചും
അനന്ത വല്ലഭനെ എതിരേൽക്കാൻ