പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകേണമേ
അഭിഷേകം പകരേണമേ
ഇന്നീ സഭയിൽ നിറയേണമേ
എന്നിലെ തടസ്സങ്ങൾ ഞാൻ നീക്കാം
എന്നിലെ അശുദ്ധികൾ ഞാൻ നീക്കാം
ആദിമ സഭയിൽ പകർന്നതുപോൽ
അളവില്ലാതിന്നു പകരണമേ
ഉള്ളിലെ മുറിവുകൾ ഉണക്കണമേ
ഹൃദയത്തിൻ വേദന അകറ്റണമേ
പാപികൾക്കനുതാപം വരുത്തണമേ
തണുത്തവരിൽ അഗ്നി പകരണമേ