പരിശുദ്ധാത്മാവേ
അളവില്ലാതെന്നിൽ നിറയണമേ
പരിശുദ്ധാത്മാവേ
അധികമായ് എന്നിൽ നിറയണമേ

അത് മുട്ടോളം പോരായേ
അരയോളം പോരായേ
നീന്തിട്ടല്ലാതെ കടപ്പാനാകരുതേ

അളവില്ലാതെ അളവില്ലാതെ
അളവില്ലാതെന്നിൽ നിറയണമേ
ഓ ഓ

അടുത്തെന്നെയറിഞ്ഞീടാൻ
ആരുമെനിക്കില്ലേ
അവിടുത്തെ സാന്നിധ്യമല്ലാതെ

ആശ്രയം വെച്ചീടാൻ
ആരും വേറെയില്ലേ
അവിടുത്തെ സാന്നിധ്യമല്ലാതെ

അകന്നെന്നെ മാറരുതേ
അടുത്തെന്നും വേണമേ
ആത്മാവിൻ നല്ല സഖിയെ

ആത്മാവിൽ ചേർത്ത് പിടിക്കാൻ
ആരുമെനിക്കില്ലേ
അവിടുത്തെ സാന്നിധ്യമല്ലാതെ

ഉള്ളൊന്നു തുറന്നീടാൻ
ആരും വേറെയില്ലേ
അവിടുത്തെ സാന്നിധ്യമല്ലാതെ

പിരിഞ്ഞെന്നെ മാറരുതേ
കൂടെന്നും വേണമേ
ആത്മാവിൻ നല്ല സഖിയെ

www.christsquare.com