പ്രാക്കളെപോല്‍ നാം പറന്നീടുമേ
പ്രാണപ്രിയൻ വരവിൽ
പ്രത്യാശയേറുന്നേ പൊൻ മുഖം കാണുവാൻ
പ്രാണപ്രിയന്‍ വരുന്നു
കഷ്ടങ്ങളെല്ലാം തീര്‍ന്നീടുമേ
കാന്തനാം യേശു വരുമ്പോൾ
കാത്തിരുന്നീടാം
ആത്മ ബലം ധരിക്കാം
കാലങ്ങള്‍ ഏറെയില്ല
യുദ്ധങ്ങൾ ക്ഷാമങ്ങൾ ഏറിടുമ്പോൾ
ഭാരപ്പെടേണ്ടത
കാഹളം ധ്വനിക്കും വാനിൽ
മണവാളന്‍ വന്നിടും
വിശുദ്ധിയോടൊരുങ്ങി നില്‍ക്കാം
ഈ ലോക ക്ലേശങ്ങൽ ഏറിടുമ്പോൾ
സാരമില്ലെന്നെണ്ണീടുക
നിത്യ സന്തോഷം ഹാ
എത്രയോ ശ്രേഷ്ടം
നിത്യമായന്നു വാണിടും
വീണ്ടെടുക്കപ്പെട്ട നാം പാടിടും
മൃത്യുവെ ജയം എവിടെ
യുഗായുഗമായ് നാം
പ്രിയൻ കൂടെന്നും തേജസ്സിൽ
വാസം ചെയ്തിടും