പ്രാണൻ പോവോളം ജീവൻ തന്നോനെ
ഭൂവിലാരിലും കാണാത്ത സ്നേഹമേ
ആ മാർവിൽ ഞാൻ ചാരിടുന്നപ്പാ
അങ്ങേ പിരിയില്ല എൻ യേശുവേ
ഞാനാരാധിക്കും എൻ കർത്താവിനെ
മറ്റാരെക്കാളും വിശ്വസ്ഥനായോനെ
ആ സ്നേഹം ക്രൂശിൽ ഞാൻ കണ്ടതാൽ
അങ്ങേ പോലെ വേറാരും ഇല്ലയേ
ഞാൻ കേൾക്കുന്നു എൻ നാഥൻ ശബ്ദം
കൈവിരൽ പിടിച്ചെന്നെ നടത്തുന്നു
താഴെ വീഴതെ എന്നെ താങ്ങിടും
താതൻ കൂടയുള്ളതെൻ ആശ്വാസം
കഴിവല്ല നിൻ കൃപ മാത്രമേ
ഈ പേരും ഉയർച്ചയും നിൻ ദാനമേ
എന്നെ നിർത്തിയ നിൻ കരുണയേ
കൃപ മേൽ കൃപയാൽ എന്നെ നിറയ്
ക്കണേ