പ്രാര്‍ത്ഥന കേള്‍ക്കേണമേ കര്‍ത്താവേയെന്‍
യാചന നൽകണമേ

പുത്രന്‍റെ നാമത്തില്‍ ചോദിക്കും കാര്യങ്ങള്‍
ക്കുത്തരം തന്നരുളാ മെന്നുള്ളൊരു
വാഗ്ദത്തം പോല്‍ ദയവായ്

താതനും മാതാവും നീ തെന്നെയല്ലാതെ
ഭൂതലം തന്നിലില്ലേ വേറാരുമെന്‍
ആതങ്കം നീക്കിടുവാന്‍

നിത്യതയില്‍ നിന്നു ള്ളത്യന്ത സ്നേഹത്താല്‍
ശത്രുതയെയകറ്റി എനിക്കു നീ
പുത്രത്വം തന്നതിനാല്‍

സ്വന്തകുമാരനെ യാദരിയാതെന്മേല്‍
സിന്ധുസമം കനിഞ്ഞ സംപ്രീതിയോര്‍
ത്തന്തികേ ചേര്‍ന്നിടുന്നേന്‍

ഭൃത്യരനേകരിന്‍ പ്രാര്‍ത്ഥന കേട്ടു നീ
ഉത്തരം നല്‍കിയതോ ര്‍ത്തത്യാദരം
തൃപ്പാദം തേടീടുന്നേന്‍

കള്ളന്‍റെ യാചന കേട്ടുള്ളലിഞ്ഞ നിന്‍
തുല്യമില്ലാ ദയയോ ര്‍ത്തിതാ വന്നേന്‍
നല്ലവനേ സദയം

യേശുവിന്‍ മൂലമെന്‍ യാചന നല്‍കുമെ
ന്നാശയില്‍ കെഞ്ചീടുന്നേ നല്ലാതെന്നില്‍
ലേശവും നന്മയില്ലേ

www.christsquare.com