പ്രാണപ്രിയാ പ്രാണപ്രിയാ
ചങ്കിലെ ചോര തന്നെന്നെ
വീണ്ടെടുത്തവനെ
വീണ്ടെടുപ്പുകാരാ
പ്രാണപ്രിയൻ തന്റെ
ചങ്കിലെ ചോരയാൽ
എന്നെയും വീണ്ടെടുത്തു
കൃപയെ കൃപയെ
വർണ്ണിപ്പാൻ അസാദ്ധ്യമേ അത്
നന്ദി യേശുവേ നന്ദി യേശുവേ
നീ ചെയത നന്മകൾക്കൊരായിരം നന്ദി
എൻ ശക്തിയാലല്ല കൈയ്യുടെ ബലത്താലല്ല
നിൻ ദയ അല്ലയോ എന്നെ നടത്തിയതു
നിന്നതു കൃപയാൽ
കൃപയാൽ ദൈവകൃപയാൽ
നിർത്തിടും ദയയാൽ
ദയയാൽ നിത്യദയയാൽ
കോഴി തൻ കുഞ്ഞിനെ
ചിറകടിയിൽ മറയ്ക്കുമ്പോലെ
കഴുകൻ തൻ കുഞ്ഞിനെ
ചിറകിൻ മീതെ വഹിക്കുംപോലെ
എണ്ണിയാൽ എണ്ണിയാൽ
തീരാത്ത നന്മകൾ
ചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത
വൻകൃപകൾ
കൂരിരുൾ താഴ്വരയിൽ ഭയം
കൂടാതെ എന്നെ നടത്തിയതാൽ
വൈഷമ്യ മേടുകളിൽ കരം
പിടിച്ചു എന്നെ നടത്തുന്നതാൽ