പ്രിയൻ വരുമേ , പ്രിയൻ വരുമേ

രാജാധി രാജാവായി വരുമേ

കർത്താധി കർത്താവായി വരുമേ

മണ്ണിലുറങ്ങും വിശുദ്ധരെല്ലാം

വിൺ മഹിമ പ്രാപിക്കും,

കണ്ണിമേക്കും ഞൊടി നേരത്തിൽ

പ്രിയൻ സവിതെ ചേർന്നിടും, ( പ്രിയൻ..)

കോടി കോടി ദൂതരുമായി

ആർത്തുപാടി സ്തുതിച്ചിടും ,

കോട്ടമില്ല നാട്ടിൽ ഞാൻ

താഥൻ സവിധേ വസിച്ചിടും ( പ്രിയൻ..)

ലോകവും അതിൻ മോഹവും

ഒഴിഞ്ഞുപോയിടും

നിത്യമായൊരു വാസസ്ഥലം

സ്വർഗ്ഗരാജ്യേ ഒരുക്കുമവൻ ( പ്രിയൻ..)

ഭൂമിയും അതിൻ പൂർണതയും

ഭൂതലവും നിവാസികളും

കാത്തു പാർത്തു പാർത്തലത്തിൽ

കാന്തൻ വരവിനായി പാർത്ഥിടുന്നേ ( പ്രിയൻ..)

കാണുന്നതെല്ലാം താൽക്കാലികം

കാണാത്തതോ നിത്യമാം

സ്വർഗ്ഗ നാട്ടിൽ പ്രിയൻ വീട്ടിൽ

നിത്യകാലം വസിച്ചിടും ( പ്രിയൻ..)

www.christsquare.com