പ്രിയനേ ഒന്നരികെ വരൂ
ഹൃദയം നിൻ സവിധെ തരുന്നു
മനസിന്റെ മുറിവുകളെ ഇനിയും കരയരുതേ
മിഴിനീർ പൊടിയുമ്പോൾ അരികെ വരും നീ
മനസോരം എന്നോട് ചേർന്ന് നിൽക്കും നീ
ശ്രുതി ചേർത്ത് പാടാൻ കഴിയാതെ വന്നു
കരളിന്റെ ദുഃഖങ്ങളാലേ
ഇടനെഞ്ചു തേങ്ങുമ്പോൾ
മായാത്ത പുഞ്ചിരി മുഖമേറ്റി വന്നു
നിൻ മുൻപിൽ
അറിയില്ലയോ അറിയില്ലയോ
ഇടറുന്നോരെൻ സ്വരമർമരം
നീ ചേർത്ത് പുൽകുമ്പോൾ
ഉണരുന്ന ഗാനം
ക്രൂശിന്റെ പാതയിൽ തുടരുന്നു ഞാനും
പ്രിയനേ എൻ യേശുവേ
കദനങ്ങൾ എന്നിൽ നിറയുന്ന നേരം
ക്രൂശിലെ നാഥനെ ഓർത്തു
ചുടുചോര ചിന്തി താൻ
മനുവാം എനിക്കായി
അവസാന ശ്വാസം വരെ
അറിയുന്നു ഞാൻ അറിയുന്നു ഞാൻ
പിടയുന്ന നിൻ മൃദു മേനിയെ
കരുണാർദ്രമായെന്നിൽ പകരുന്ന
ഓരോ കൃപയോർത്തു
ഞാനും ചേരുന്നിതാ
പ്രിയനേ യേശു നാഥാ