രാജാക്കന്മാരുടെ രാജാവേനിന്‍റെ രാജ്യം വരേണമെ
നേതാക്കന്മാരുടെ നേതാവേനിന്‍റെ നന്മ നിറയണമെ
1കാലിത്തൊഴുത്തിലും കാനായിലും
കടലലയിലും കാല്‍വരിയിലും
കാലം കാതോർത്തിരിക്കും
അവിടുത്തെകാലൊച്ച കേട്ടു ഞങ്ങള്‍
കാലൊച്ച കേട്ടു ഞങ്ങള്‍
2 തിരകളുയരുമ്പോള്‍ തീരം മങ്ങുമ്പോള്‍
തോണി തുഴഞ്ഞു തളരുമ്പോള്‍
മറ്റാരുമാരുമില്ലാശ്രയം നിന്‍ വാതില്‍
മുട്ടുന്നു ഞങ്ങൾ, തുറക്കില്ലേ!
വാതില്‍ മുട്ടുന്നു ഞങ്ങൾ തുറക്കുകില്ലേ