രാജാധിരാജൻ വരുന്നിതാ
തന്‍റെ വിശുദ്ധരെ ചേർത്തിടുവാൻ

കർത്തൻ വരവിന്നായ് കാത്തിരിക്കുന്നേ ഞാൻ
കാരുണ്യനിധിയെ കാണുവാൻ വെമ്പുന്നേ
കാലങ്ങൾ ദീർഘമാക്കല്ലേ ഇനി

വാനവും ഭൂമിയും ഒഴിഞ്ഞുപോകുമേ
നിത്യരാജ്യമെനിക്കായ് താതൻ ഒരുക്കുന്നേ
എന്നതിൽ പൂകിടും ഞാൻ പ്രിയ

പീഡകൾ വന്നാലും ഭയമെനിക്കില്ല
പാടുകൾ സഹിച്ച ക്രിസ്തു എൻ നായകൻ
വൻ കൃപ തന്നീടുമേ തന്‍റെ

എൻ ദേഹം രോഗത്താൽ ക്ഷയിച്ചെന്നാകിലും
ദേഹസഹിതനായ് പ്രിയനെ കാണും ഞാൻ
അവനെന്‍റെ വൈദ്യനല്ലോ ഇന്നും

സ്വർഗ്ഗീയ സീയോനിൽ പ്രിയനോടെന്നും ഞാൻ
വാണിടും നാളിനായ് കാത്തിടുന്നേ പ്രിയാ
ആമേൻ കർത്താവേ വരണേ വേഗം

www.christsquare.com