രാജാധിരാജൻ വരുന്നിതാ
തന്‍റെ വിശുദ്ധരെ ചേർത്തിടുവാൻ
കർത്തൻ വരവിന്നായ് കാത്തിരിക്കുന്നേ ഞാൻ
കാരുണ്യനിധിയെ കാണുവാൻ വെമ്പുന്നേ
കാലങ്ങൾ ദീർഘമാക്കല്ലേ-ഇനി;-
വാനവും ഭൂമിയും ഒഴിഞ്ഞുപോകുമേ
നിത്യരാജ്യമെനിക്കായ് താതൻ ഒരുക്കുന്നേ
എന്നതിൽ പൂകിടും ഞാൻ-പ്രിയ;-
പീഡകൾ വന്നാലും ഭയമെനിക്കില്ല
പാടുകൾ സഹിച്ച ക്രിസ്തു എൻ നായകൻ
വൻ കൃപ തന്നീടുമേ-തന്‍റെ;-
എൻ ദേഹം രോഗത്താൽ ക്ഷയിച്ചെന്നാകിലും
ദേഹസഹിതനായ് പ്രിയനെ കാണും ഞാൻ
അവനെന്‍റെ വൈദ്യനല്ലോ-ഇന്നും;-
സ്വർഗ്ഗീയ സീയോനിൽ പ്രിയനോടെന്നും ഞാൻ
വാണിടും നാളിനായ് കാത്തിടുന്നേ പ്രിയാ
ആമേൻ കർത്താവേ വരണേ-വേഗം