സക്കായിയേ നീ ഇറങ്ങി വാ
ഇന്നു ഞാന്‍ നിന്നോടു കൂടെ
നിന്നോടു കൂടെ ഞാന്‍ വസിക്കും
നിനക്കു വേണ്ടിയല്ലോ ഞാന്‍
പാരിതില്‍ ദുരിതങ്ങള്‍ അനുഭവിച്ചു
നിന്നുടെ ജീവനെ രക്ഷിപ്പാന്‍
എന്നുടെ ജീവന്‍ ബലി നല്‍കി
ധനത്തിനായോടുന്ന മനുഷ്യാ
ഞാന്‍ നിന്നെ മാടി വിളിക്കുന്നു
ഹൃദയത്തിന്‍ വാതില്‍ നീ
എനിക്കായ് തുറന്നു നല്‍കൂ