സന്തോഷം അലതല്ലും നേരം
എന്‍ ആത്മാവിന്‍ സ്നേഹത്തിന്‍ നാദം
എന്നുള്ളില്‍ എന്നാളും സമ്മോഹനം
എന്‍ നാവില്‍ എന്നാളും സങ്കീര്‍ത്തനം
കൈവന്നുചേരും സൌഭാഗ്യമെല്ലാം
സ്വര്‍ലോകനാഥന്‍റെ സമ്മാനങ്ങള്‍
ത്യാഗത്തിന്‍ വിത്തുകള്‍ മനസ്സില്‍ വിതച്ച്
സ്നേഹത്തിന്‍ മുന്തിരി ദാനമായ് നല്‍കാം
ഈ ലോകമോഹം ഏറീടും നേരം
മനസ്സിന്‍റെ തീരങ്ങള്‍ ഇരുളായിടും
ഒരു സ്നേഹഗീതത്തിന്‍ അലയായിടാം
അണയാത്ത ദീപത്തിന്‍ തിരിയായിടാം