സര്‍വ്വ നന്മകള്‍ക്കും
സര്‍വ്വ ദാനങ്ങള്‍ക്കും
ഉറവിടമാമെന്‍ യേശുവേ
നിന്നെ ഞാന്‍ സ്തുതിച്ചിടുന്നു
ദിനവും പരനെ നന്ദിയാല്‍

ആഴിയാഴത്തില്‍ ഞാന്‍ കിടന്നു
കൂരിരുള്‍ എന്നെ മറ പിടിച്ചു
നാഥന്‍ തിരുക്കരം തേടിയെത്തി
എന്നെ മാറോടു ചേര്‍ത്തണച്ചു

പരിശുദ്ധാത്മാവാല്‍ നിറയ്ക്ക
അനുദിനവും എന്നെ പരനെ
തിരു വേലയെ തികച്ചീടുവാന്‍
നല്‍ വരങ്ങളെ നല്കീടുക

www.christsquare.com