1 സർവ്വസൃഷ്ടികളുമൊന്നായ് പുകഴ്ത്തിടുന്ന
സ്രഷ്ടാവിനെ സ്തുതിക്കും ഞാൻ
ഇക്ഷോണിതലത്തിൽ ജീവിക്കുന്ന നാളെല്ലാം
ഘോഷിച്ചിടും പൊന്നു നാഥനെ

യേശു മാറാത്തവൻ യേശു മാറാത്തവൻ
യേശു മാറാത്തവൻ ഹാ എത്ര നല്ലവൻ!
ഇന്നുമെന്നും കൂടെയുള്ളവൻ

2 തന്‍റെ കരുണയെത്രയോ അതിവിശിഷ്ടം!
തൻ സ്നേഹമാശ്ചര്യമേ
എൻ ലംഘനങ്ങളും എന്നകൃത്യങ്ങളുമെല്ലാം
അകറ്റിയേ തന്‍റെ സ്നേഹത്താൽ

3 രോഗശയ്യയിലെനിക്കു സഹായകനും
രാക്കാല ഗീതവുമവൻ
നല്ല വൈദ്യനും ദിവ്യഔഷധവുമെൻ
ആത്മസഖിയും അവൻ തന്നെ

4 തേജസ്സിൽ വാസം ചെയ്യുന്ന വിശുദ്ധരൊത്തു
അവകാശം ഞാനും പ്രാപിപ്പാൻ
ദിവ്യ ആത്മാവാൽ ശക്തീകരിച്ചെന്നെയും
തൻ സന്നിധിയിൽ നിറുത്തിടുമേ;-

5 സീയോനിൽ വാണിടുവാനായ് വിളിച്ചുതന്‍റെ
ശ്രേഷ്ഠോപദേശവും തന്നു
ഹാ! എന്തൊരത്ഭുതം! ഈ വൻകൃപയെ ഓർക്കുമ്പോൾ
നന്ദികൊണ്ടെന്നുള്ളം തിങ്ങുന്നേ

www.christsquare.com