സേനയിൻ യഹോവയേ നീ
വാനസേനയോടെഴുന്ന
ള്ളേണമേ ശാലേമിതിൽ
സീനയെന്ന മാമലയിൽ
വാനസേനയോടെഴുന്ന
ഹീനരാമീ മാനവരിൽ
മാനസം കനിഞ്ഞഹോ
മാനുവേലനെ തന്നോരു
പ്രാണനായകാ ഇന്നേരം
നേരായ് നിന്നാത്മാവുരച്ച
കൂറുള്ളോരു ചൊല്‍കളാൽ നിൻ
ആലയം ചേര്‍ന്നെങ്ങൾ പാട്ടു
പാടും കേട്ടനുഗ്രഹിപ്പാൻ
സേനയിൻ യഹോവയേ നീ
വാനസേനയോടെഴുന്ന
ള്ളേണമേ ശാലേമിതിൽ