ശോഭയേറും ഓർ നാടുണ്ടതു
കാണാമേ ദൂരെ വിശ്വാസത്താൽ
താതൻ വാസം നമുക്കൊരുക്കി
നിൽക്കുന്നുണ്ടക്കരെ കാത്തതാൽ

വേഗം നാം ചേർന്നിടും
ഭംഗിയേറിയ ആ തീരത്തു

നാം ആ ശോഭനനാട്ടിൽ പാടും
വാഴ്ത്തപ്പെട്ടോരുടെ സംഗിതം
ഖേദം രോദനമങ്ങില്ലല്ലോ
നിത്യം സൗഭാഗ്യം ആത്മാക്കൾക്ക്

സ്നേഹമാം സ്വർഗ്ഗതാതനുടെ
സ്നേഹദാനത്തിനും നാൾക്കുനാൾ
വിഴ്ചയെന്യേ തരും നന്മയ്ക്കും
കാഴ്ചയായി നാം സ്തോത്രം പാടും

www.christsquare.com