എൻ്റെ പ്രിയൻ വേഗം എന്നെ
ചേർത്തീടാൻ വരുമേ ദൂതരുമായി
ഞാൻ എൻ്റെ പ്രിയൻ്റെ പൊൻമുഖം മുത്തും
ആ നല്ല നാളിനായികാത്തീടുന്നേ

ചുറ്റും നില്ക്കും ദൂതർ ഹല്ലേലൂയാ പാടും
കാത്തിരിക്കുന്നവർ ശക്തി പ്രാപിച്ചിടും
സുന്ദര രൂപനേ നിൻ മുഖം കാണുമ്പോൾ
വാരി പുണർന്നാലും എന്നാശാ തീരില്ല

കോട കോടിയുഗം എൻ പ്രിയനോടൊത്തു
പുത്തനെരുശലേമിൽ നിത്യമായി വാണീടും
സ്വർണ്ണത്തെരുവീഥിയിൽ ആ കരം പിടിച്ചു
എത്ര നടന്നാലും എൻ കൊതി തീരില്ല

ഹാ ഏന്തു ഭാഗ്യമേ മണവാട്ടി സഭയേ
ഇത്ര സ്നേഹിക്കുന്ന ആ പ്രേമകാന്തൻ്റെ
സ്വന്തമായി തീരുവാൻ കൃപ ലഭിച്ചോർ നാം
ഉണർന്നെഴുന്നേൽക്ക വേഗമൊരുങ്ങീടം

www.christsquare.com