സ്നേഹനാഥാ യേശുവേ നിന്നെ സ്വാഗതം ചെയ്‌വൂ ഞാനിതാ
ഹൃദയത്തിൽ കോവിലിൽ പ്രഭ തൂകും ദീപമായ്
നീ വരുമ്പോൾ ജീവിതം ധന്യമായ്
ശൂന്യത ബോധവുമതിന്റെ ശോകമാം ഭാവവുമണിഞ്ഞു
തളര്‍ന്നിടുമ്പോൾ തകര്‍ന്നിടുമ്പോൾ ഭീതിയേറിടുമ്പോൾ
മരുഭൂവിൽ ജലം തേടും പഥികനാമെന്റെ വീഥിയിൽ
നീ വരുമ്പോൾ ജീവിതം ധന്യമായ്
പാപമാം കൂരിരുൾ നിറഞ്ഞും ക്ലേശമാം ക്രൂശുകൾ ചുമന്നും
കുഴഞ്ഞിടുമ്പോൾ വീണിടുമ്പോൾ ആധിയേറിടുമ്പോൾ
എരിതീയിൽ കുളിര്‍ തേടും അനാഥനാമെന്റെ മനസ്സേ
നീ വരുമ്പോൾ ജീവിതം ധന്യമായ്