സ്നേഹസ്വരൂപാ തവദര്‍ശനം ഈ ദാസരില്‍ ഏകിടൂ
പരിമളമിയലാന്‍ ജീവിത മലരിന്‍ അനുഗ്രഹവര്‍ഷം
ചൊരിയേണമേ ചൊരിയേണമേ
മലിനമായ ഈ മണ്‍കുടമങ്ങേ തിരുപാദസന്നിധിയില്‍
അര്‍ച്ചന ചെയ്തിടും ദാസരില്‍ നാഥാ കൃപയേകിടൂ കൃപയേകിടൂ
ഹൃത്തിന്‍ മാലിന്യം നീക്കിടു നീ
മരുഭൂമിയാം ഈ മാനസം തന്നില്‍ നിന്‍ ഗേഹം തീര്‍ത്തിടുക
നിറഞ്ഞിടുകെന്നില്‍ എന്‍ പ്രിയ നാഥാ പോകരുതേ പോകരുതേ
നിന്നില്‍ ഞാനെന്നും ലയിച്ചിടട്ടെ