സ്നേഹം അപ്പമായ് മുറിയുന്നിതാ
ത്യാഗം സ്നേഹമായ് മാറുന്നിതാ സഹനങ്ങൾ ആനന്ദമാകുന്നിതാ

നോവുകൾ മധുരമായ് തീരുന്നിതാ ഈ യാഗ വേദിയിൽ എന്നേശുനാഥൻ
തൻ ജീവനെ പോലും നൽകുന്നിതാ

സ്നേഹത്തിനർത്ഥം ഞാൻ കാണുന്നിതാ ഈ തിരുവോസ്തിയിൽ
ത്യാഗത്തിനാഴം ഞാൻ അറിയുന്നിതാ ഈ ദിവ്യ കൂദാശയിൽ

ഹൃദയം നാഥനായ് നൽകാം
ഈ സ്നേഹ കൂദാശയിൽ
അഭയം നാഥാനിലെന്നാൽ

മഹിയിൽ ഭാഗ്യമതല്ലോ
ഓരോ നിമിഷവുമെന്നിൽ സ്നേഹം തൂകിടും നാഥൻ
ആരും നൽകാത്ത സ്നേഹം നാഥൻ നൽകിടും

എന്നിൽ നാഥൻ വരുമ്പോൾ
ജന്മം ധന്യമായ് തീരും
മൃദുവായ് നാഥൻ തൊടുമ്പോൾ

അധരം നിൻ സ്തുതി പാടും
എന്നും മനസിൻറെ ഉള്ളിൽ നാഥൻ വാസമാക്കിടും
പാദം തളരാതെയന്നും നാഥൻ നയിച്ചിടും

www.christsquare.com