ശ്രാവണ പുലരീ വരുമോ നീ
ഗ്രാമം പൂക്കൾ എല്ലാം പരിമളമേകാൻ
പൊന്നോണ കുട ചൂടി പുന്നാരച്ചിരി തൂകി
ഉത്രാട കിളി പാടും ചിറ്റോലപ്പടി കേറി
ഓർമ്മ പൂത്ത മണ്ണിലേക്കൊഴുകി ഒഴുകി വാ

ശ്രാവണ പുലരീ വരുമോ നീ
ഗ്രാമം പൂക്കൾ എല്ലാം പരിമളമേകാൻ
തങ്കത്തേരേറി തുമ്പപ്പൂ ചേറി
പൊന്നൂഞ്ഞാലാടി പാടി

മന്താരം ചൂടി മഞ്ജീരം മൂളി
സിന്ദൂരം പൂശി നീ വാ
ആവണിയിലീണം മൂളാൻ പാണൻ വരവായി
ഈ വഴിയിലോണം കാണാൻ കാലം വരവായി

ശ്രാവണ പുലരീ വരുമോ നീ
ഗ്രാമം പൂക്കൾ എല്ലാം പരിമളമേകാൻ
ചെല്ലക്കാറ്റാടും മുല്ലപ്പൂങ്കാവിൻ
ചില്ലാടാൻ പോകും തുമ്പീ

കല്യാണ ചേലിൽ കസ്തൂരി പൂശി
മുത്താരം ചാർത്തി നീ വാ
നാദസ്വരമൂതീ തീരത്താർപ്പോ വിളിയായി
നാടുണർന്ന കാര്യം ചൊല്ലി പൂരം കൊടിയേറി

സ രി നി സ ധ നി പ ധ നി ധ മ ഗ രി
മ ഗ രി സ
സ സ സ സ
സ രി ഗ രി സ രി രി രി രി
സ നി ധ പ സ രി രി ഗ ഗ മ
രി ഗ ഗ മ മ പ
ഗ മ മ പ പ ധ
സ രി രി സ സ രി രി ഗ ഗ ഗ ഗ ഗ
രി ഗ മ ഗ ഗ രി രി
സ രി രി ഗ ഗ രി സ
നി സ രി ധ നി ധ പ
ധ പ മ ഗ രി സ നി
സ രി നി നി ധ മ പ
രി രി ഗ മ മ പ ധ
ഗ മ മ മ പ ധ നി
സ രി ഗ മ പ ധ നി

ശ്രാവണ പുലരീ വരുമോ നീ
ഗ്രാമം പൂക്കൾ എല്ലാം പരിമളമേകാൻ
പൊന്നോണ കുട ചൂടി പുന്നാരച്ചിരി തൂകി
ഉത്രാട കിളി പാടും ചിറ്റോലപ്പടി കേറി
ഓർമ്മ പൂത്ത മണ്ണിലേക്കൊഴുകി ഒഴുകി വാ

ശ്രാവണ പുലരീ വരുമോ നീ
ഗ്രാമം പൂക്കൾ എല്ലാം പരിമളമേകാൻ

www.christsquare.com