സ്തോത്രം ചെയ്‌വോർ വന്നീടിൻ
കൊയ്ത്തിൻ ഗീതം പാടുവിൻ
സർവ്വം നല്ല ശേഖരം
വർഷകാലം ആരംഭം
സൃഷ്ടികർത്തൻ നൽകുന്നു
ആവശ്യങ്ങൾ തീർക്കുന്നു
ആലയത്തിൽ വന്നീടിൻ
കൊയ്ത്തിൻ ഗീതം പാടുവിൻ
സർവ്വ ലോകോദ്യാനവും
തൻ മഹത്വം കായ്ക്കണം
ധാന്യവും അല്ലാത്തതും
മോദം ഖേദം നൽകണം
ആദ്യം തണ്ടു പിൻ കതിര്‍
പിന്നെ പൂർണ്ണ ധാന്യവും
കൊയ്ത്തിൻ കർത്തൻ ഞങ്ങളെ
പൂർണ്ണ ധാന്യമാക്കണം
ദൈവം ചേർക്കും കറ്റമേൽ
നമ്മുടെ കർത്താവു താൻ
തൻ ജനത്തിൽ നിന്നുമേൽ
സർവ്വ ദോഷം നീക്കും താൻ
ദൂതരോടു കല്പിക്കും
തള്ളിൻ തീയിൽ ദുഷ്ടരെ
ചേർപ്പിൻ സ്വർഗ്ഗേ നിത്യവും
പാർപ്പതിന്നു ഭക്തരെ
കർത്തനേ വന്നീടണം
വേഗം കൊയ്ത്തുശാലയിൽ
നിൻ ജനത്തെ ചേർക്കണം
പാപദുഃഖം പോകയിൽ
നിത്യകാലം ശുദ്ധരായ്
ത്രിപ്പാദത്തിൽ വാസരം
ദൂതരോടു വന്നിടം
കൊയ്ത്തുവീട്ടിൽ ചേർക്കണം