സ്തുതിക്കുവീൻ സന്തോഷിച്ചാനന്ദിപ്പീൻ
ഇതു രക്ഷാദിനം സുപ്രസാദകാലം
നാം സന്തോഷിച്ചാനന്ദിപ്പീൻ
സ്വന്ത ജനത്തെ ആദരിയ്ക്കാതെ
ജാതികളാം നമ്മെ തിരഞ്ഞെടുത്തല്ലോ
സ്തുതിക്കുവീൻ സന്തോഷിച്ചാനന്ദിപ്പീൻ
ഇതു രക്ഷാദിനം സുപ്രസാദകാലം
നാം സന്തോഷിച്ചാനന്ദിപ്പീൻ
യേശുവിൻ യാഗത്താൽ
ആത്മരക്ഷ ലഭിച്ച
ജനങ്ങളെല്ലാവരും ആനന്ദിച്ചാർപ്പീൻ
സ്തുതിക്കുവീൻ സന്തോഷിച്ചാനന്ദിപ്പീൻ
ഇതു രക്ഷാദിനം സുപ്രസാദകാലം
നാം സന്തോഷിച്ചാനന്ദിപ്പീൻ
ആയുഷ്കാലം മുഴുവൻ സ്തുതിച്ചാലും
പ്രാണനെ തന്നതിനു തുല്യമായീടുമോ
സ്തുതിക്കുവീൻ സന്തോഷിച്ചാനന്ദിപ്പീൻ
ഇതു രക്ഷാദിനം സുപ്രസാദകാലം
നാം സന്തോഷിച്ചാനന്ദിപ്പീൻ
വിശുദ്ധരായ് ജീവിക്കാം അവനു പ്രസാദമായ്
ഇഹലോക വാസം ഭയത്തോടെ കഴിക്കാം
സ്തുതിക്കുവീൻ സന്തോഷിച്ചാനന്ദിപ്പീൻ
ഇതു രക്ഷാദിനം സുപ്രസാദകാലം
നാം സന്തോഷിച്ചാനന്ദിപ്പീൻ
വേഗം വന്നു നമ്മെ ചേർക്കാമെന്നോതിയ
നാഥന്റെ വരവിനായ് ഒരുങ്ങീടാം പ്രിയരേ
സ്തുതിക്കുവീൻ സന്തോഷിച്ചാനന്ദിപ്പീൻ
ഇതു രക്ഷാദിനം സുപ്രസാദകാലം
നാം സന്തോഷിച്ചാനന്ദിപ്പീൻ