സ്തുതിച്ചിടും ഞാന്‍ നിന്നെ എന്നുമെന്നും
കൊതിച്ചിടുന്നു നിന്നെ കണ്ടിടുവാന്‍
പതിച്ചിടണേ നിന്‍ കണ്‍കളെന്നില്‍
മതി മതിയായി ലോകവാസം

ക്രൂശിന്‍ മറവില്‍ മറച്ചു നീ
രക്തക്കോട്ടയില്‍ വഹിച്ചു എന്നെ
ശത്രു തൊടാതെ ദുഷ്ടര്‍ തൊടാതെ
കാത്തു കണ്‍മണി പോല്‍ കാത്തു കണ്‍മണി പോല്‍

നിന്‍ പാദത്തില്‍ ഞാന്‍ മുത്തിടുവാന്‍
നിന്നിമ്പ ശബ്ദം കേട്ടിടുവാന്‍
പ്രാണപ്രിയാ എന്നുവരും നീ
എന്നെ ചേര്‍ത്തിടുവാന്‍ എന്നെ ചേര്‍ത്തിടുവാന്‍

www.christsquare.com