സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശുദേവനെ — ഹല്ലേലൂയ്യാ പാടി
സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശുദേവനെ
1.
സ്തുതിപ്പിന്‍ ലോകത്തിന്‍ പാപത്തെ നീക്കുവാന്‍
അധിപനായ് വന്ന ദൈവകുഞ്ഞാടിനെ
2.
കരുണനിറഞ്ഞ കണ്ണുള്ളോനവന്‍ — തന്‍ ജനത്തിന്‍ കരച്ചില്‍
കരളലിഞ്ഞു കേള്‍ക്കും കാതുള്ളോന്‍ — ലോകപാപച്ചുമടിനെ
ശിരസ്സുകൊണ്ടു ചുമന്നൊഴിപ്പതിന്നു
കുരിശെടുത്തു ഗോല്‍ഗോഥാവില്‍ പോയോനെ
3.
വഴിയും സത്യവും ജീവനും അവനെ — അവനരികില്‍ വരുവിന്‍
വഴിയുമാശ്വാസമേകുമേയവന്‍ — പാപച്ചുമടൊഴിച്ചവന്‍
മഴയും മഞ്ഞും പെയ്യുംപോലുള്ളില്‍ കൃപ
പൊഴിയുമേ മേഘത്തൂണില്‍നിന്നു പാടി
4.
മരിച്ചവരില്‍നിന്നാദ്യം ജനിച്ചവന്‍ — ഭൂമി രാജാക്കന്മാരെ
ഭരിച്ചു വാഴുമേകനായകന്‍ — നമ്മെ സ്നേഹിച്ചവന്‍ തിരു
ച്ചോരയില്‍ കഴുകി — നമ്മളെയെല്ലാം ശുദ്ധീകരിച്ച
വിശ്വസ്ത സാക്ഷിയെ നിനച്ചു
5.
ഏഴു പൊന്‍നിലവിളക്കുകള്‍ക്കിടയില്‍ — നിലയങ്കി ധരിച്ചും
ഏഴു നക്ഷത്രം വലങ്കയ്യിലും മാര്‍വ്വില്‍ പൊന്‍കച്ച പൂണ്ടും
വായിലിരുമുനവാളും അഗ്നിജ്വാല
പോലെ കണ്ണുള്ള മാനവമകനെ
6.
കാലുകള്‍ ഉലയില്‍ കാച്ചിപ്പഴുപ്പിച്ച — നല്ല പിച്ചളയ്ക്കൊത്തതും
ചേലോടു മുഖഭാവമാദിത്യന്‍ — ശക്തിയോടെ പ്രകാശിക്കും
പോലെയും തലമുടി ധവളപ്പഞ്ഞിപോലെ
യുമിരിക്കുന്ന ദൈവപുത്രനെ
7.
വളരെ വെള്ളത്തിന്നിരച്ചില്‍ക്കൊത്തതും — ശവക്കല്ലറയില്‍നിന്നു
വെളിയെ മരിച്ചോരുയിര്‍ത്തുവാന്‍ — തക്കവല്ലഭമുള്ളതും
എളിയ ജനം ചെവിക്കൊള്‍വതുമായ
വലിയ ഗംഭീര ശബ്ദമുള്ളോനെ
8.
വലിയ ദൈവദൂതന്റെ ശബ്ദവും — ദേവകാഹളവും, തന്റെ
വിളിയോടിത കലര്‍ന്ന് മുഴങ്ങവേ — വാനലോകത്തില്‍നിന്നേശു
ജ്വലിക്കുമഗ്നിമേഘത്തില്‍ വെളിപ്പെടും
കലങ്ങും ദുഷ്ടര്‍ — തന്‍മക്കളാനന്ദിക്കും
9.
മന്നവമന്നവനാകുന്ന മശീഹായെ — മഹാസേനയിന്‍ കര്‍ത്താവേ
മണ്ണും വിണ്ണും പടച്ചവനെ മനുവേല!
മനുനന്ദനനേ, പരനന്ദനനേ
മരിനന്ദനനേ, രാജനന്ദനനേ — നിങ്ങള്‍ നന്ദിയോടു പാടി
10.
ഹല്ലേലൂയ്യാ പാടി സ്തുതിപ്പിന്‍ യേശുവെ — യേശുനാമത്തിനു ജയം
അല്ലലെല്ലാം അവന്‍ അകലെക്കളയുമേ — യേശുരാജാവിന്നോശന്നാ
നല്ലവനാം യേശുരാജന്‍ വരും സര്‍വ്വവല്ലഭാ
യേശുവേ! വേഗം വരേണമെ