സുന്ദരനെ മഹോന്നതനെ
അങ്ങിൽ ഞാൻ ചാരുന്നു നാഥാ
വഴികൾ അടഞ്ഞനേരം
കൂട്ടിനായി ചാരേവന്നു
കൈവിടില്ല തള്ളുകില്ല
നൽകുമെന്നും മാറാത്തസ്നേഹം

ചേർത്തിടും ആ നല്ലനാഥൻ
പോറ്റിടും എന്നെ പുലർത്തിടും
താങ്ങിടും എന്റെ വേദനയിൽ
കാവലായി എന്നും കൂടെയുണ്ട്

എന്റെ വിളികേട്ടു ഓടി ചാരേവന്നു
കണ്ണീരെല്ലാം തുടച്ചുമാറ്റി
എപ്പോഴും കൂടെ നടന്നിടുവാൻ എന്റെ
ഉള്ളം തുടിക്കുന്നു പ്രാണനാഥാ

വിട്ടു പിരിയാൻ ആവാത്തപോലെ
അത്രമാത്രം എന്നെ സ്നേഹിച്ചു നീ
എങ്ങനെ ഞാൻ അങ്ങേ മറന്നിടും പ്രിയനേ
അത്രമാത്രം എന്നെ കരുതിയല്ലോ

www.christsquare.com