സ്വർഗീയ ശില്പിയെ നേരിൽ കാണും
അല്ലൽ ഇല്ല നാട്ടിൽ
ഞാൻ എത്തിടുമ്പോൾ
വിണ്ൺമയമാകും ശരീരം ആ
വിണ്ൺരൂപി നൽകുമ്പോൾ
എൻ അല്ലൽ എല്ലാം മാറിടുമെ
കുരുടന് കാഴ്ചയും
ചെകിടന് കേൾവിയും
ഊമരും മുടന്തരും
കുതിച്ചു ഉയരും
ആശയേറും നാട്ടിൽ
ശോഭയേറും വീട്ടിൽ
തേജസ്സറും നാഥന്റെ
പൊൻമുഖം ഞാൻ കാണും