താ താ താ തിരു അരുള്‍-താ താ താ അടിയനു
വേദാ താ മനഗുണം-സാമോദം ഇതു ദിനം
നീ താ വാ നിന്നില്‍ ഭക്തി-നീ താ താ ദാസനു
ബോധം താ തിരുഹിതം-ചെയ്തീടാന്‍ ഇതു ദിനം
കാലം പോം അതിനുമുന്‍-താ താ താ തിരു അരുള്‍
ചേലോടെ തിരുഹിതം ചെയ്തീടാന്‍ ഇതു ദിനം
മാറ്റേണം മമ ഗുണം-നല്‍കേണം തവ ഗുണം
പോറ്റേണം അടിയനെ-പൊന്നീശോ ഇതു ദിനം
നീക്കേണം തടവുകള്‍-മാറ്റേണം അതിജവം
ചേര്‍ക്കേണം തിരുഭടന്‍-ആക്കേണം അടിയനെ