തരണമേ പരമ ശരീരി ആപല്‍
കാലേ തുണ പരോപകാരി
നരകുല ദുരിതാപഹാരി സ്വര്‍ഗ്ഗ
പുരം യെറുശലേം അധികാരി ഉടന്‍
സുരനരഗണസേവാ പാത്രാ ദൈവ
ജനകനൊരുവനായ പുത്രാ
നരനൊരുപിണിയായ ഗാത്രാ യേശു
നായകാ അമേയാ പവിത്രാ ഉടന്‍
ആധാരം വേറെ എനിക്കാരും ഇല്ലേ
നീയനുകൂലന്‍ ആയാല്‍ പോരും
വേദാന്തസുഖം ഉടന്‍ ചേരും എന്‍റെ
വേദനയതുകൊണ്ടു തീരും ഉടന്‍
നിത്യം നിത്യവും എന്‍റെ മേലെ വരു
ന്നെത്രയോ തുന്‍പങ്ങള്‍ തിരപോലെ
അത്രയും നീക്കേണം കൃപയാലെ ദിവ്യന്‍
ഉത്തമശീലന്‍ ഇമ്മാനുവേലെ ഉടന്‍