തകരാൻ ആണെങ്കിൽ എന്നേ തകർന്നേനെ
മരിക്കാൻ ആണെങ്കിൽ എന്നേ മരിച്ചേനെ
തളരില്ല ഞാൻ തകരില്ല ഞാൻ
യേശു എനിക്കായി തകർന്നതിനാൽ
യേശു എനിക്കായി മരിച്ചതിനാൽ

എൻ നഷ്ടങ്ങളെല്ലാം നന്നായി അറിയുന്നവൻ
അവനിൽ എനിക്കായി സകലവും കരുതിയിട്ടുണ്ട്
അവൻ തുറന്നാൽ ആരടയ്ക്കും
അവൻ അടച്ചാൽ ആർ തുറക്കും

വേണ്ടെനിക്കീ ക്ഷണിക സുഖങ്ങൾ ഒന്നും
യേശുവിൻ നിന്ദയെ ധനം എന്ന് എണ്ണീടും ഞാൻ
അവൻ എനിക്കായി തകർന്നതിനാൽ
തകർന്നീടും ഞാൻ അവനായി

www.christsquare.com