എൻറെ ഉള്ളം നന്ദിയാൽ കവിഞ്ഞു പാടുന്നു
എനിക്കായി നീ ചെയ്ത നന്മയെണ്ണിയെ

നന്ദി യേശുവേ
നന്ദി നന്ദി നന്ദി നന്ദി നന്ദി യേശുവേ

ഉരുവാകും മുന്നേ എന്നെ മുന്നറിഞ്ഞു ഞാൻ ഉരുവായ പിന്നും എൻറെ മനസ്സറിഞ്ഞു

പാത അറിയാ വേള പാത ഇതാന്നുരച്ചു
പാദം കല്ലിൽ തട്ടി പോകാവണ്ണം എന്നെ സൂക്ഷിച്ചു

കാലിടറും വേള നിൻറെ കരത്താൽ താങ്ങുന്നു
കാൽ വേദനിക്കും വേള എന്നെ തോളിൽ ചുമന്നു

ബലഹീന വേള നിൻറെ കൃപ തന്നല്ലോ എന്നെ ബലപ്പെടുത്തി തിട്ടമാക്കി സജ്ജമാക്കില്ലോ

www.christsquare.com