തന്നാലും നാഥാ ആത്മാവിനെ
ആശ്വാസ ദായകനേ
തന്നാലും നാഥാ നിൻ ജീവനെ
നിത്യ സഹായകനേ

അകതാരിൽ ഉണർവ്വിന്റെ പനിനീര് തൂകി
അവിരാമം ഒഴുകി വരൂ
വർദാന വാരിധേ ഫലമേകുവാനായ്‌
അനുസ്യൂതം ഒഴുകി വരൂ

പാപവും പുണ്യവും വേർതിരിച്ചേകുന്ന
ജ്ഞാനമായ് ഒഴുകി വരൂ
ആത്മീയ സന്തോഷം ദാസരിൽ നല്കുന്ന
സ്നേഹമായ് ഒഴുകി വരൂ

www.christsquare.com