തീ കത്തിക്ക എന്നിൽ തീ കത്തിക്ക
സ്വർഗ്ഗീയ രാജാവേ തീ കത്തിക്ക

1 ഭൂതലത്തിലന്ധകാരം നീക്കാൻ
സ്വർഗ്ഗീയമാമഗ്നി കത്തിച്ചോനേ;-

2 പണ്ടൊരു കാലത്തിൽ മോശ കണ്ട
മുൾപ്പടർപ്പിനുള്ളിൽ കത്തിയൊരു;-

3 മഹത്വത്തിൻ തീ എന്നിൽ കത്തിക്കണേ
മനസ്സിന്നശുദ്ധിയെ നീക്കിടുവാൻ;-

4 പെന്തക്കോസ്തിൻ നാളിലഗ്നിനാവാൽ
ചന്തമോടങ്ങു പകർന്നപോലെ;-

5 എന്നെയുമെനിക്കുള്ള സകലത്തെയും
യാഗമായർപ്പണം ചെയ്യുന്നു ഞാൻ;-

www.christsquare.com