തിരുനാമ കീർത്തനം പാടുവാനല്ലെങ്കിൽ
നാവെനിക്കെന്തിനു നാഥാ
അപദാനമെപ്പോഴും ആലപിച്ചില്ലെങ്കിൽ
അധരങ്ങളെന്തിനു നാഥാ
ഈ ജീവിതമെന്തിനു നാഥാ
പുലരിയിൽ ഭൂപാളം പാടിയുണർത്തുന്ന
കിളികളോടൊന്നു ചേരുന്നാർത്തു പാടാം
പുഴയുടെ സംഗീതം ചിറകേറ്റിയെത്തുന്ന
കുളിർ കാറ്റിലലിഞ്ഞു ഞാൻ പാടാം
അകലെ ആകാശത്തു വിരിയുന്ന താരക
മിഴികളിൽ നോക്കി ഞാൻ ഉയർന്നു പാടാം
വാനമേഘങ്ങളിൽ ഒടുവിൽ നീ എത്തുമ്പോൾ
മാലാഖമാരൊത്തു പാടാം
തിരുനാമ കീർത്തനം പാടുവാനല്ലെങ്കിൽ
നാവെനിക്കെന്തിനു നാഥാ